Actress manka mahesh scandal recap

മകളായ ശേഷം വിവാഹം! എൻ്റെ രണ്ടാം വിവാഹം അതൊരു ആവശ്യം തന്നെയായിരുന്നുവെന്ന് തുറന്നു പറഞ്ഞ മങ്ക; പ്രേക്ഷകർക്ക് പ്രിയങ്കരി

Authored byഋതു നായർ | Samayam Malayalam | Updated: 7 Jan 2025, 10:46 am

Subscribe

കരിയറും ജീവിതവും നടിക്കുണ്ടായത് കെ.പി.എ.സി വഴിയാണ്.

അന്തരിച്ച നടൻ മഹേഷിനെ കാണുന്നതും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടന്നതും അവിടെ വെച്ചായിരുന്നു.

Samayam Malayalam
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് മങ്ക മഹേഷ്. വളരെ ചെറുപ്പത്തിൽ തന്നെ കലാജീവിതം ആരംഭിച്ച മങ്ക അമ്മ വേഷങ്ങളിലൂടെയാണ് ഇപ്പോൾ സ്‌ക്രീനിൽ നിറയുന്നത്.

ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആഭിനയത്തിനു വേണ്ടി ഉഴിഞ്ഞു വച്ച് എങ്കിലും, അഭിനയത്തിൽ തന്നെ കഴിവ് തെളിയിച്ചു എങ്കിലും എന്ത്‌കൊണ്ടാണ് അമ്മ വേഷങ്ങൾ മാത്രം മങ്കയെ തേടിയെത്തിയത് എന്ന ചോദ്യം ഇപ്പോഴും ആരാധകരിൽ ബാക്കിയാണ്. ഒപ്പം ജീവിതത്തിൽ ഒറ്റപ്പെടുന്ന തോന്നൽ ഉണ്ടായപ്പോൾ മറ്റൊരു ജീവിതം തെരെഞ്ഞെടുത്തതിന്റെ പേരിലും മങ്കയ്ക്ക് എതിരെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.



ഏറെ പ്രതിസന്ധികൾ അതിജീവിച്ചെത്തിയ മങ്ക ഇപ്പോൾ മിനി സ്‌ക്രീൻ സീരിയൽ രംഗത്താണ് കൂടുതൽ സജീവം. താരം മുൻപൊരിക്കൽ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഒരു മകൾ ആയിരുന്നു മങ്കക്ക്. മകളുടെ വിവാഹശേഷം ജീവിതത്തിൽ ഒറ്റക്ക് ആയി പോകുമോ എന്ന തോന്നൽ ഉണ്ടായപ്പോഴാണ് മങ്ക മറ്റൊരു ജീവിതത്തിലേക്ക് കടന്നത് . ജീവിതവും കരിയറും എല്ലാം മങ്ക ആരംഭിക്കുന്നത് കെപിഎസി വഴിയാണ്.

അങ്ങനെ ആണ് മങ്കയുടെ ജീവിത നായകൻ മഹേഷിനെ മങ്ക കാണുന്നതും പരിചയപ്പെടുന്നതും. അതുപിന്നെ പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയതുമെല്ലാം.

ALSO READ: മകൾക്ക് വേണ്ടി തോറ്റു കൊടുക്കുന്ന അച്ഛൻ! എന്റെ രണ്ടുമക്കളും ബാധ്യത എന്ന് തോന്നിയിട്ടേ ഇല്ല; വളർത്താൻ എളുപ്പമായിരുന്നു; നവ്യയെ അടുത്തറിയുന്ന ആളുകൾ

വിവാഹശേഷം തിരുവനന്തപുരത്തേക്ക് സ്ഥിര താമസമാക്കിയ മങ്ക പിന്നീട് നാടകങ്ങളിൽ മഹേഷും ഒന്നിച്ചു അഭിനയിക്കുകയും ചെയ്തിരുന്നു.

മകൾ ഉണ്ടായ ശേഷമാണ് കലാജീവിതത്തിൽ നിന്നും ഒരു ബ്രേക്ക് മങ്ക എടുക്കുന്നത്. എന്നാൽ പിന്നീട് അപ്രതീക്ഷിതമായി ഭർത്താവ് മഹേഷിന്റെ വേർപാട് മങ്കയുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. മകൾ വലുതായ ശേഷം മങ്ക അഭിനയത്തിലേക്ക് മടങ്ങിയെത്തി. പിന്നീട് മകളുടെ വിവാഹം. കുടുംബവും ഒത്തു വിദേശത്താണ് മങ്കയുടെ മകൾ.

മകളുടെ വിവാഹശേഷം ജീവിതം ശൂന്യമായതുപോലെ തോന്നിയ സമയത്താണ് വീണ്ടും ഒരു കൂട്ടുവേണം എന്ന ചിന്ത മറ്റൊരു വിവാഹത്തിലേക്ക് മങ്കയെ കൊണ്ടുചെന്നെത്തിച്ചത്.

മകളും കുടുംബവും വിദേശത്തായതോടെ ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങി. അങ്ങനെ ഞാൻ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിച്ചു. എൻ്റെ രണ്ടാം വിവാഹം അതൊരു ആവശ്യം തന്നെയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിനൊപ്പം ആലപ്പുഴയിലെ വീട്ടിലാണ് താമസം', എന്നായിരുന്നു മങ്ക മുൻപൊരിക്കൽ പറഞ്ഞത്.